ആശ ശരത്തിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി കാവ്യയും ദിലീപും

Advertisement

ആശാ ശരത്തിന്റെ മകളും നടിയും നർത്തകിയുമായ ഉത്തരയുടെ വിവാഹത്തിൽ തിളങ്ങി കാവ്യ മാധവനും ദിലീപും. നീല സാരിയിൽ അതിമനോഹരിയായാണ് കാവ്യ എത്തിയത്. ഇരുവരും ഒന്നിച്ച് കാറിൽ നിന്നറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ആദിത്യനാണ് ഉത്തരയുടെ വരൻ. കൊച്ചിയിൽ അഡ്‌ലക്‌സ് ഇന്റർനാഷ്നൽ കൺവെൻഷനിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മുംബൈയിൽ ജൂഹു ബീച്ചിന് സമീപമുള്ള ഹോട്ടലിൽ വിവാഹ റിസപ്ഷനും നടക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകൾ നടന്നിരുന്നു. വൻ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തിയത്.

2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, രൺജി പണിക്കർ ഉൾപ്പെടെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. വിവാഹനിശ്ചയത്തിന് ദിലീപ് എത്തിയിരുന്നുവെങ്കിലും കാവ്യയ്ക്ക് പങ്കെടുക്കാൻ സാധിച്ചില്ലായിരുന്നു.

Advertisement