മൗനരാഗം പരമ്പരയിലെ നടി സബിതാനായര്‍ വിവാഹിതയായി, ആരാധകര്‍ കയ്യടിക്കുന്നത് മകന്‍റെ തീരുമാനത്തിന്

Advertisement

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം ശ്രദ്ധേയമായ കഥയാണ് . പരമ്ബരയിലെ നായിക കല്യാണിയുടെ അമ്മയായി അഭിനയിക്കുന്ന സബിത നായരുടെ വിവാഹ വാര്‍ത്ത ശ്രദ്ധ നേടുന്നു. രമിത്ത് എന്നയാളെയാണ് സബിത വിവാഹം കഴിച്ചിരിക്കുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചിത്രമാണ് സീരിയല്‍ നടി സൗപര്‍ണികാ സുഭാഷ് പങ്കുവച്ചത്. ഇതോടെയാണ് ഈ വിശേഷ വാര്‍ത്ത ആരാധകരും അറിഞ്ഞത്. ഹാപ്പി മാര്യേഡ് ലൈഫ് നാത്തൂനേ ആന്റ് രമിത്തേട്ടാ എന്നാണ് സൗപര്‍ണിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. സൗപര്‍ണികയ്ക്കും ഭര്‍ത്താവിനും ഒപ്പം നവദമ്ബതികള്‍ നില്‍ക്കുന്ന ചിത്രമാണ് നടി പങ്കുവച്ചത്. സൗപര്‍ണികയുടെ ഭര്‍ത്താവിന്റെ ചേച്ചിയാണ് സബിത നായര്‍. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹമായിരുന്നുവെന്നാണ് ചിത്രങ്ങളില്‍ നിന്നും അറിയുവാന്‍ സാധിക്കുന്നത്. വിവാഹചിത്രം പുറത്തു വന്നതോടെ നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ചും എത്തിയിരിക്കുന്നത്.

അതോടൊപ്പം നടിയും മോഡലുമായ വിനീതാ ശിവദാസും സബിതയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിച്ചുകൊണ്ട് ചിത്രം പങ്കുവച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നു… എന്റേ ചേച്ചികുട്ടിയുടെ വിവാഹം..വരുവാന്‍ കഴിഞ്ഞില്ലെങ്കിലും കൂടെ ഞാനുണ്ട്.. അത്രമേല്‍ ഇഷ്ടമാണു എനിക്കു എന്റേ ചേച്ചിയെ.. എന്നും സന്തോഷമായി ഇരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു… എന്നാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്. അടുത്ത താരങ്ങളെ മാത്രം അ്‌റിയിച്ചുള്ള വിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഉടന്‍ പുറത്തുവരുന്നതു കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.


സബിതയുടെ രണ്ടാം വിവാഹമാണിത് എന്നതാണ് ശ്രദ്ധേയം. അടുത്ത ബന്ധുക്കള്‍ ചേര്‍ന്ന് ആഘോഷമാക്കിയ ഈ വിവാഹത്തിന് ഏറ്റവും മുന്നില്‍ നിന്നത് നടിയുടെ മകന്‍ തന്നെയായിരുന്നു.ആദ്യ വിവാഹബന്ധം വേര്‍പെട്ടു പോയതിനു ശേഷം കുടുംബത്തിനു വേണ്ടിയായിരുന്നു സബിതയുടെ ജീവിതം. ഏകമകന് നല്ല വിദ്യാഭ്യാസം നല്‍കിയും മാതാപിതാക്കളെ പരിചരിച്ചും ഇക്കാലമത്രയും തനിച്ചു ജീവിച്ച അമ്മയ്ക്ക് ഒരു കൂട്ടു വേണമെന്ന് ആദ്യം തോന്നിയത് മകനു തന്നെയായിരുന്നു. തുടര്‍ന്നാണ് മകന്‍ ഇക്കാര്യം പ്രിയപ്പെട്ടവരുമായി പങ്കുവെക്കുകയും വിവാഹാലോചനകള്‍ തുടങ്ങുകയും ചെയ്തത്. ജീവിതത്തില്‍ തനിച്ചായി പോയ അമ്മയെ ഇനിയും തനിച്ചു വിടാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ഈ മകന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ കാണുന്നത്.

ടെലിവിഷന്‍ സീരിയല്‍ രംഗത്ത് ഏറെ സജീവമാണ് സബിത നായര്‍. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത അഴകേ എന്ന പരിപാടിയുടെ അവതാരകയായി എത്തിയ സബിത പിന്നീടാണ് സൂര്യ ടി വി യില്‍ സംപ്രേക്ഷണം ചെയ്ത ‘കായംകുളം കൊച്ചുണ്ണിയുടെ മകന്‍’ എന്ന സീരിയലിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സീരിയലുകളില്‍ അഭിനയിച്ച സബിത ഏഷ്യാനെറ്റിലെ നീലക്കുയില്‍ എന്ന പരമ്ബരയില്‍ നായകന്‍ ആദിയുടെ അമ്മയായി വേഷമിട്ടിരുന്നു. അമ്മയായും സ്‌നേഹനിധിയായ അമ്മായി അമ്മയായും ഒക്കെ നിറഞ്ഞു നിന്ന താരം ചുരുങ്ങിയ കാലം കൊണ്ടാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്തത്. നീലക്കുയില്‍ അവസാനിച്ചപ്പോഴാണ് മൗനരാഗത്തിലൂടെ സബിതാ നായര്‍ വീണ്ടും ആരാധകരിലേക്ക് എത്തിയത്.

Advertisement

1 COMMENT

Comments are closed.