ഡെഹ്‌റാഡൂണ്‍: ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇനി മുതല്‍ കൂടുതല്‍ വിപണിയിലെത്തും. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇപ്പോള്‍ ഈ സ്‌കൂട്ടര്‍ ഡെഹ്‌റാഡൂണിലും പുറത്തിറക്കി. പ്രീമിയം മാത്രമാണ് ഇപ്പോള്‍ ഡെഹ്‌റാഡൂണില്‍ ഇറക്കിയിട്ടുള്ളത്.

നാല് നിറത്തില്‍ ഇവ ലഭ്യമാണ്. ബ്രൂക്ക്‌ലിന്‍ ബ്ലാക്ക്, ഹസേല്‍ നട്ട്, ഇന്‍ഡിഗോ മെറ്റാലിക്, വെള്ളുറ്റോ റോസോ തുടങ്ങിയവാണ് നിരത്തിലിറക്കിയിട്ടുള്ളത്. 151,769 രൂപയാണ് വില.

വണ്ടിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി കേവലം രണ്ടായിരം രൂപയടച്ച് വാഹനം ബുക്ക് ചെയ്യാനാകും. 3.8 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഊരി മാറ്റാന്‍ കഴിയാത്ത 3കെ ഡബ്ല്യുഎച്ച് ഐപി 67 ലിഥിയം അയണ്‍ ബാറ്ററി ആണ് ഉപയോഗിച്ചിട്ടുള്ളത്. കേവലം അഞ്ച് മണിക്കൂര്‍ മാത്രം ചാര്‍ജ് ചെയ്താല്‍ മതിയാകും. അന്‍പതിനായിരം കിലോമീറ്റര്‍ വരെ ബാറ്ററിക്ക് ഗ്യാരന്റി ഉണ്ട്. മൂന്ന് വര്‍ഷ വാറന്റിയും ഉണ്ട്.