ഇന്ത്യൻ വിപണി കീഴടക്കാൻ ഹീറോ മോട്ടോകോർപ്പിന്റെ ഏറ്റവും പുതിയ സ്കൂട്ടർ എത്തി; വിലയും സവിശേഷതയും അറിയാം

ന്യൂ ഡെൽഹി :
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹീറോ മോട്ടോകോർപ്പിന്റെ 110 സി.സി സ്കൂട്ടറായ ‘സൂം’ പുറത്തിറക്കി. എൽ.എക്സ്, വി.എക്സ്, ഇസെഡ്.എക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്. മേസ്ട്രോ എഡ്ജ്, പ്ലഷർ പ്ലസ് എന്നിവയ്ക്കുശേഷം ഹീറോമോട്ടോകോർപ് വിപണിയിലിറക്കുന്ന ഗിയർലെസ് സ്കൂട്ടർ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. എൽഇഡി ഹെഡ്ലൈറ്റ്, ഡിആർഎൽ, എക്സ്ടെക് ടെക്നോളജി, യുഎസ്ബി ചാർജർ, ബ്ലൂടൂത്ത്, ഡിജിറ്റൽ സ്പീഡോമീറ്റർ, ഉയർന്ന സ്റ്റോറേജ് എന്നിങ്ങനെ നിരവധി സവിശേഷതകൾ സൂമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
8.05 ബിഎച്ച്പി കരുത്തുള്ള എൻജിനാണ് നൽകിയിരിക്കുന്നത്. 0.60 കിലോമീറ്റർ വേഗത കൈവരിക്കാൻ 9.35 സെക്കൻഡ് മാത്രമാണ് ഇവയ്ക്ക് ആവശ്യമായിട്ടുള്ളത്. എൽ.എക്സിന് 68,599 രൂപയും, വി.എക്സിന് 71,799 രൂപയും, ഇസെഡ്.എക്സിന് 76,699 രൂപയുമാണ് എക്സ് ഷോറൂം വില. പ്രധാനമായും പോളിസ്റ്റർ ബ്ലൂ, കറുപ്പ്, മാറ്റ് അബ്രാക്സ് ഓറഞ്ച്, പേൾ സിൽവർ വൈറ്റ്, സ്പോർട്സ് റെഡ് എന്നിങ്ങനെയുളള കളർ വേരിയന്റുകളിലാണ് ഈ മോഡലുകൾ വാങ്ങാൻ സാധിക്കുക.

Advertisement