ബെ​ൻ സ്റ്റോ​ക്സ് ഇ​നി ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ടീം ​നാ​യ​ക​ൻ


ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് ടീ​മി​ൻറെ അ​മ​ര​ത്ത് ബെ​ൻ സ്റ്റോ​ക്സി​നെ നി​യ​മി​ച്ചു. ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.
സ്ഥാ​ന​മൊ​ഴി​ഞ്ഞ ജോ ​റൂ​ട്ടി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് ബെ​ൻ സ്റ്റോ​ക്സ് ഇം​ഗ്ല​ണ്ടി​ൻറെ പു​തി​യ ക്യാ​പ്റ്റ​നാ​വു​ന്ന​ത്. ജോ ​റൂ​ട്ട് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ വൈ​സ് ക്യാ​പ്റ്റ​നാ​യ ബെ​ൻ സ്റ്റോ​ക്സ് ത​ന്നെ നാ​യ​ക​നാ​വു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

ഇം​ഗ്ല​ണ്ടി​നു ല​ഭി​ച്ച ഏ​റ്റ​വും ന​ല്ല ഓ​ൾ​റൗ​ണ്ട​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് സ്റ്റോ​ക്സ്. 2013 മു​ത​ൽ ടെ​സ്റ്റ് ടീ​മി​ൽ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യ താ​രം 79 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 36 ശ​രാ​ശ​രി​യി​ൽ 5061 റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്. 174 വി​ക്ക​റ്റു​ക​ളും താ​രം നേ​ടി. 2017 മു​ത​ൽ ടീ​മി​ൻറെ വൈ​സ് ക്യാ​പ്റ്റ​നാ​ണ് സ്റ്റോ​ക്സ്.

Advertisement