ധരം ശാലയില്‍ ഇന്ത്യന്‍ കുതിപ്പ്…. ആര്‍. അശ്വിന് 5 വിക്കറ്റ്

ധരം ശാലയില്‍ നടന്ന ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്സിനും 64 റണ്‍സിനും ദയനീയ തോല്‍വി ഏറ്റുവാങ്ങി ഇംഗ്ലണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ ഇന്ത്യ 4-1 ന് സ്വന്തമാക്കി.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 218 റണ്‍സില്‍ പുറത്തായി. ഇന്ത്യ 477 റണ്‍സാണ് കണ്ടെത്തിയത്. 259 റണ്‍സ് ലീഡുമായാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
84 റണ്‍സെടുത്ത ജോ റൂട്ടും 39 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയും ഒഴികെ മറ്റൊരാളും തിളങ്ങിയില്ല. കൃത്യമായ ഇടവേളയില്‍ വിക്കറ്റുകള്‍ വീണതോടെ അവര്‍ പരുങ്ങലിലായി.
തുടക്കത്തില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ജോ റൂട്ടും ജോണി ബെയര്‍‌സ്റ്റോയും ചേര്‍ന്നു രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ബെയര്‍‌സ്റ്റോയെ കുല്‍ദീപ് മടക്കി. തൊട്ടുപിന്നാലെ എത്തിയ ബെന്‍ സ്റ്റോക്‌സും അധികം ക്രീസില്‍ നിന്നില്ല. താരം 2 റണ്‍സുമായി മടങ്ങി. അശ്വിനാണ് വിക്കറ്റ്. സാക് ക്രൗളി (0), ബെന്‍ ഡുക്കറ്റ് (2), ഒലി പോപ്പ് (19) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ആര്‍. അശ്വിന്‍ ഇന്ത്യക്കായി 5 വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത്് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Advertisement