ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ആര്‍. അശ്വിന്‍

ഐസിസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് അശ്വിന് തുണയായത്. നൂറാം ടെസ്റ്റ് മത്സരം കളിച്ച അശ്വിന്‍ ഒന്‍പത് വിക്കറ്റുകള്‍ നേടിയിരുന്നു. ആദ്യ ഇന്നിങ്സില്‍ 51 റണ്‍സിന് നാലും രണ്ടാം ഇന്നിങ്സില്‍ 77 റണ്‍സിന് അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു. പരമ്പരയില്‍ അശ്വിന്റെ വിക്കറ്റ് നേട്ടം 26 ആയിരുന്നു. സഹതാരം ജസ്പ്രീത് ബുമ്രയെ മറികടന്നാണ് അശ്വിന്റെ നേട്ടം. 2015 ഡിസംബറിലാണ് അശ്വിന്‍ ആദ്യമായി ഐസിസി ടെസ്റ്റില്‍ ബൗളിങ് റാങ്കില്‍ ഒന്നാമത് എത്തിയത്.

Advertisement