വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് അഴിമതികേസ് ,തുടരന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി

Advertisement

തിരുവനന്തപുരം. എസ്എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തിരുവനന്തപുരം വിജിലൻസ് കോടതി. വിജിലൻസ് പ്രത്യേക കോടതി ജഡ്‌ജി എംവി രാജാ കുമാരയുടേതാണ് ഉത്തരവ്. സാമ്പത്തിക നഷ്‌ട്ടം സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടികാട്ടി വിജിലൻസ് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ പണം നൽകി എന്ന് പറയുന്ന വ്യക്തികൾക്ക് പണം ശരിക്കും ലഭിച്ചിരുന്നോ, ഇവർ ഇത്തരം അപേക്ഷ നൽകിയിരുന്നോ എന്നീ മേഖലകളിൽ അന്വേഷണം നടത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിഎസ് സമർപ്പിച്ച ആക്ഷേപ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിഎസ് നൽകിയ സ്വകാര്യ ഹർജിയിൽ വിജിലൻസ് കോടതി 2016 ജനുവരി 20 നാണ് അന്വേഷണത്തിന് ഉത്തരവ് നൽകിയിരുന്നത്. എട്ട് വർഷം കഴിഞ്ഞിട്ടാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തവ് നൽകുന്നത്.
പിന്നോക്ക ക്ഷേമ വകുപ്പിൽ നിന്നും എടുത്ത 15.85 കോടിയുടെ വായ്പ ശാഖകൾ വഴി വിതരണം ചെയ്‌തത് 10 മുതൽ 15 ശതമാനം വരെ പലിശയ്ക്കായിരുന്നു. അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ പലിശ ഈടാക്കാവു എന്ന വ്യവസ്ഥ നിലനിൽക്കവെയായിരുന്നു ഇത്. ഇത് മറികടന്ന് വായ്പ നൽകിയെന്നായിരുന്നു പരാതി.

Advertisement