​ഗണേശ്കുമാറിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കെ.ബി.ഗണേഷ് കുമാർ സ്വഭാവശുദ്ധിയില്ലാത്ത ആളാണെന്നും മന്ത്രിയാക്കി മുഖം മിനുക്കാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പണ്ടായത് പോലെയാകുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ് കുമാർ. ഭാര്യയുടെ അടിമേടിച്ച ഏക മുൻ മന്ത്രിയാണ് ഇദ്ദേഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗണേഷ് കുമാറും അച്ഛനും കൂടി ഗതാഗത വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാൻ വേണ്ടിയാണ്. മന്ത്രിയായിരുന്ന സമയം ജീവനക്കാരെ നിയമിക്കുന്നതിലും സ്ഥലം മാറ്റുന്നതിലും വൻ അഴിമതിയാണ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisement