എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വെള്ളാപ്പള്ളി

ആലപ്പുഴ.എസ്എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡോഎം.എൻ.സോമൻ ചെയർമാനായും വെള്ളാപ്പള്ളി നടേശൻ – സെക്രട്ടറിയായും
തുഷാർ വെള്ളാപ്പള്ളി അസി.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെ ലീഗ് പ്രീണനത്തിനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമർശന ഉന്നയിച്ചു. എന്തിനാണ് ലീഗിന്റെ പുറകെ നടന്ന് എൽഡിഎഫ് നാണം കെന്നതെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം….

ചേർത്തലയിൽ എസ്എന്‍ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഔദ്യോഗിക പക്ഷത്തിന് എതിരില്ലായിരുന്നു.
ഇനിയെങ്കിലും എതിർപക്ഷം നിഴൽ യുദ്ധം നിർത്തണമെന്നു വെള്ളാപ്പള്ളി നടേശൻ

പ്രസംഗത്തിൽ മുന്നണികളുടെ ലീഗ് പ്രീണനത്തിനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചു.
നവോത്ഥാന യാത്രയിൽ മുസ്ലിം ലീഗിനാണ് ഡിമാൻഡ്. ലീഗിനെ എൽഡിഎഫിന്റെ കൂടെ നിർത്താനുള്ള മത്സരമാണ് കാണുന്നത്.
ലീഗിന്റെ പുറകെ പോയി എല്‍ഡിഎഫ് അഭിമാനം കളയരുതെന്നും വെള്ളാപ്പള്ളി


യുഡിഎഫിനോട് മുസ്ലിം ലീഗ് ഇപ്പോൾ വിലപേശുകയാണ്. കൂടുതൽ സീറ്റ് കിട്ടാനുള്ള അടവ് നയമാണ് ലീഗിന്റെതെന്നും വെള്ളാപ്പള്ളി

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ക്ഷേമ പെൻഷൻ കുടിശികയായിരുന്നു. പെൻഷൻ വർധിപ്പിച്ച് കുടിശിക നൽകുകയും ചെയ്താണ് LDF അധികാരത്തിൽ വന്നത്. ഇപ്പോൾ എല്‍ഡിഎഫ് കാലത്ത് പെൻഷൻ നാലുമാസം കുടിശികയായി. ശമ്പളം കിട്ടാൻ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കോടതിയിൽ പോകേണ്ടി വരുന്നു എന്നും വെള്ളാപ്പള്ളി

Advertisement