മന്ത്രി ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ.മന്ത്രി ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ. സ്വന്തം തട്ടകത്തിൽ അല്ലാതെ ഒരിടത്തും ഗണേഷ് ജയിക്കില്ല. പൂർവാശ്രമത്തിലെ കഥകൾ തന്നെക്കൊണ്ട് പറയിപ്പിക്കരുത്. സ്വഭാവശുദ്ധി ഇല്ലാത്ത ആളാണ് ഗണേഷ് കുമാർ. പിണറായിയുടെ ഔദാര്യത്തിൽ മന്ത്രിയായ ആളെന്നും വിമർശനം. എസ്എൻഡിപിയുടെ കാര്യം നോക്കാൻ എസ്എൻഡിപി കാർക്ക് അറിയാമെന്നും വെള്ളാപ്പള്ളി പറ‌ഞ്ഞു.

ശാശ്വതീകാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവര്‍ അവിടെ മലീമസമാക്കുന്നവെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. അവരുടെ സംസ്‌കാരത്തിനനസരിച്ച് മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Advertisement