അഞ്ഞൂറടിച്ച് അശ്വിന്‍…

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്പിന്നര്‍ ആര്‍. അശ്വിന്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ 500 വിക്കറ്റുകളെന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.
രണ്ടാം ടെസ്റ്റ് അവസാനിക്കുമ്പോള്‍ 499 വിക്കറ്റുകളാണ് അശ്വിനുണ്ടായിരുന്നത്. മൂന്നാം ടെസ്റ്റില്‍ അതിവേഗം മുന്നേറിയ ഇംഗ്ലണ്ടിനു കടിഞ്ഞാണിട്ട് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയാണ് അശ്വിന്‍ റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ നേടുന്ന ഒന്‍പതാം ബൗളറായും അശ്വിന്‍ മാറി. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത് ഇതിഹാസ താരം അനില്‍ കുംബ്ലെയാണ്.
500 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ടെസ്റ്റ് ചരിത്രത്തിലെ അഞ്ചാമത്തെ മാത്രം സ്പിന്നറായും അശ്വിന്‍ മാറി. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, നതാന്‍ ലിയോണ്‍ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ സ്പിന്നര്‍മാര്‍. 98-ാം ടെസ്റ്റിലാണ് അശ്വിന്‍ 500ല്‍ എത്തിയത്. മുത്തയ്യ മുരളീധരന്‍- 800, ഷെയ്ന്‍ വോണ്‍- 708, ജെയിംസ് ആന്‍ഡേഴ്സന്‍- 695 , അനില്‍ കുംബ്ലെ- 619, സ്റ്റുവര്‍ട്ട് ബ്രോഡ്- 604, ഗ്ലെന്‍ മഗ്രാത്ത്- 563, കോര്‍ട്നി വാല്‍ഷ്- 519, നാതാന്‍ ലിയോണ്‍- 517, ആര്‍. അശ്വിന്‍- 500 വിക്കറ്റുകള്‍ എന്നിവരാണ് 500 വിക്കറ്റ് നേട്ടത്തിലെത്തിയവര്‍.

Advertisement