വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

Advertisement

വയനാട്: വയനാട്ടില്‍ കാട്ടാന ആക്രമണത്തിനിരയായ കുറുവ ദ്വീപിലെ സുരക്ഷാ ജീവനക്കാരന്‍ പാക്കം സ്വദേശി പോള്‍ ആണ് മരിച്ചത്. പുല്‍പ്പുള്ളിക്ക് സമീപം വനാതിര്‍ത്തിയില്‍ ചെറിയമല ജംഗ്ഷനില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം.

പോളിനെ മാനന്തവാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 3.25 ഓടെ മരണം സംഭവിക്കുകയായിരുന്നു.

പോളിന്റെ ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. വാരിയെല്ലിന് അടക്കം മാരകമായി പരിക്കേറ്റിരുന്നു. പോളിനെ വിദഗ്ധ ചികിസ്തയ്ക്കായി മെഡിക്കല്‍ കോളജിലെത്തിക്കാന്‍ ആംബുലന്‍സിനു വഴിയൊടുക്കുന്നതിനായി ചുരത്തില്‍ ഗതാഗത നിയതന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2.55 ഓടെ മെഡിക്കല്‍ കോളില്‍ എത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്നയാള്‍ മരണമടഞ്ഞിരുന്നു.

Advertisement