പ്രമുഖരായ കോൺഗ്രസ് നേതാക്കൾ നാളെ ബിജെപിയിൽ ചേരുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാളെ തിരുവനന്തപുരത്ത് ഇവർ പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ ഇടത് വലത് മുന്നണികളിൽ നിന്ന് കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കെ ഫോൺ, കെ റെയിൽ അതുപോലെയാണ് കെ റൈസ് എന്നും സുരേന്ദ്രൻ പരിഹസിച്ചു. ഒന്നും കിട്ടാൻ പോകുന്നില്ല. എസ്എഫ്‌ഐഒ അന്വേഷണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായി

എസ് എഫ് ഐ ഒ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കത്തിനാണ് തിരിച്ചടിയുണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയതെന്ന കാര്യത്തിൽ ഇനിയെങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertisement