സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണം; നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ കോണ്‍ഗ്രസ് വാഗ്ദാനം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്ന ‘മഹിള ന്യായ്’ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. നിര്‍ധനരായ സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകള്‍ വഴി ലഭ്യമാക്കും. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റല്‍, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പരാതി കേള്‍ക്കുന്നതിന് പ്രത്യേക വരണാധികാരി എന്നി ഉറപ്പുകളും മുന്നോട്ടുവച്ചു. കര്‍ഷകര്‍, ആദിവാസി വിഭാഗം, വനിതകള്‍ എന്നിവര്‍ക്കുള്ള ന്യായ് ഉറപ്പുകള്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാക്കും. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന വനിതാ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സുപ്രധാന പ്രഖ്യാപനം.

Advertisement