പുതിയ ലോക സുന്ദരിയെ ഇന്നറിയാം

Advertisement

പുതിയ ലോക സുന്ദരിയെ ഇന്നറിയാം. മുംബൈയിൽ വൈകീട്ട് നടക്കുന്ന ഫൈനലിനൊടുവിൽ മിസ് വേൾഡ് ജേതാവിനെ കിരീടമണിയിക്കും, ഇന്ത്യൻ പ്രതീക്ഷയായി കണാടക സ്വദേശിനി സിനി ഷെട്ടിയാണ് ഫൈനൽ പോരാട്ടത്തിൽ മാറ്റുരയ്ക്കുക

120 ലേറെ രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളിൽ ഏറ്റവും സുന്ദരി ആരാണ്. തൊലി നിറവും ആകാരവടിവിനുമപ്പുറം ആത്മവിശ്വാസവും നിലപാടുകളിലെ ശരികളുമെല്ലാം വിലയിരുത്തപ്പെടുന്ന പോരാട്ടത്തിനൊടുവിൽ ആരാകും ലോക സുന്ദരിയെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. 71ആമത് മിസ് വേൾഡ് കിരീടത്തിനായുള്ള ഫൈനൽ പോരാട്ടത്തിന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻറർ ഒരുങ്ങി.

നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ മിസ് വേൾഡ് പോരാട്ടത്തിന് ഫൈനൽ വേദിയാവുകയാണ്. ഐശ്വര്യാ റായിയും പ്രിയങ്കാ ചോപ്രയും ഏറ്റവും ഒടുവിൽ മാനുഷി ചില്ലാർ വരെ ആറ് ഇന്ത്യൻ സുന്ദരികൾ ഇതുവരെ കിരീടം ചൂടിയിട്ടുണ്ട്. ഏഴാമത്തെ പേരുകാരിയാവാൻ തയ്യാറെടുക്കുകയാണ് കർണാടക സ്വദേശിനി സിനി ഷെട്ടി. സാമ്പത്തിക രംഗത്തെ പ്രൊഫഷണലായ സിനി അഞ്ചാം വയസ് മുതൽ ഭരതനാട്യം പഠിച്ചിട്ടുണ്ട്. മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടാണ് മോഡലിംഗ് രംഗത്തെ ഏറ്റവും വലിയ നേട്ടം. ലെബനോൻ , പെറു, ഇന്തോനേഷ്യ, ഇംഗ്ലണ്ട് തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ള 9 പേർ കൂടി അവസാന റൌണ്ടിലുണ്ട്. വൈകിട്ട് 7.30 ന് തുടങ്ങുന്ന പരിപാടിയിൽ കരൺ ജോഹറും മുൻ മിസ് വേൾഡ് മേഗൻ യംഗും അവതാരകരാവും. മൂന്ന് മുൻ ലോകസുന്ദരിമാ, സിനിമാ നിർമ്മാതാവ് സാദിത് നാദിയാ വാല, ക്രിക്കറ്റർ ഹർബജൻ അടക്കം 12 അംഗ വിധികർത്താക്കളുടെ പാനലാണ് ജേതാവിനെ തെരഞ്ഞെടുക്കുക.