മുംബൈ: ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന് ബോംബൈ ഹൈക്കോടതിയുടെ അനുമതി. പതിനാറ് ആഴ്ച പ്രായമുള്ള ഗര്‍ഭമാണ് അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്.

ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാതിരുന്നാല്‍ പെണ്‍കുട്ടിക്ക് മാത്രമല്ല ഇതൊരു ഭാരാകുക എന്നും കോടതി നിരീക്ഷിച്ചു. മറിച്ച് കുട്ടിയുടെ മാനസിക ആരോഗ്യത്തിനും കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. പെണ്‍കുട്ടി ഒരു കൊലപാതകത്തില്‍ കൂടി പ്രതിയാണ്. അത് കൊണ്ട് തന്നെ കുട്ടി ഒബ്‌സര്‍വേഷന്‍ ഹോമില്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.