മുംബൈ: ജീവനക്കാരുടെ പരാതിയില്‍ എയര്‍ ഇന്ത്യയ്ക്ക് ഹൈക്കോടതി നോട്ടീസ്. എയര്‍ ഇന്ത്യയുടെ ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ജീവനക്കാരോട് ഒഴിയണമെന്ന ആവശ്യത്തിനെതിരെയാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചത്.

മൂന്ന് പരാതിയില്‍ വിശദീകരണം നല്‍കാന്‍ ബോംബൈ ഹൈക്കോടതി എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഏവിയേഷന്‍ ഇന്‍ഡസ്ട്രി എംപ്ലോയീസ് ഗില്‍ഡ്, എയര്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍, ആള്‍ ഇന്ത്യ സര്‍വീസ് എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവരാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലും മെയിലുമാണ് ജീവനക്കാര്‍ ഒഴിഞ്ഞ് പോകണമന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം ഈ മാസം 26ന് മുമ്പ് ഒഴിഞ്ഞ് പോകണമെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടും കമ്പനി നോട്ടീസ് നല്‍കി. ഒഴിയാത്ത പക്ഷം ജീവനക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന് പുറമെ വിപണിയില്‍ ലഭ്യമായിട്ടുള്ള വാടകയുടെ ഇരട്ടി ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു.

എന്നാല്‍ തങ്ങള്‍്ക്ക് അവധി, ലൈസന്‍സ് ചട്ടങ്ങള്‍ പ്രകാരമാണ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചിട്ടുള്ളതെന്ന് ജീവനക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സേവന വേതന വ്യവസ്ഥകളുടെ ഭാഗമാണെന്നും ഇവര്‍ പറയുന്നു. ഇതില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകാതെ ജീവനക്കാരോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് ആവശ്യപ്പെടാനാകില്ല. മുംബൈയില്‍ ഫ്‌ളാറ്റ് ഇല്ലാത്ത ജീവനക്കാര്‍ക്കാണ് ഇത്തരത്തില്‍ ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കാറുള്ളത്. ഇവര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങിയാല്‍ എവിടേക്ക് പോകുമെന്നും പരാതിക്കാര്‍ ചോദിക്കുന്നു.

സേവനകാലാവധി അവസാനിപ്പിക്കുകയോ വിരമിക്കുകയോ ചെയ്യും വരെ ഈ ക്വാര്‍ട്ടേഴ്‌സുകള്‍ ഉപയോഗിക്കാമെന്ന വ്യവസ്ഥയിലാണ് ഇത് നല്‍കുന്നത്. ഇത് ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ വ്യവസ്ഥയില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമിയിലാണ് ക്വാര്‍ട്ടേഴ്‌സുകള്‍ പണിതിട്ടുള്ളത്. ഈ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പാട്ടത്തിനെടുത്തിട്ടുള്ളതാണ്.

തലചായ്ക്കാനിടമില്ലാതെ എയര്‍ ഇന്ത്യാ ജീവനക്കാര്‍,വിശദീകരണം തേടി കോടതി