മനുഷ്യ -വന്യ മൃഗ സംഘർഷം,ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പ്രത്യേക സിറ്റിങ് നടക്കും

കൊച്ചി. മനുഷ്യ -വന്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തും.
ആലപ്പുഴയിലെ ഏവൂർ കണ്ണൻ എന്ന ആന നേരിട്ട ദുരിതാവസ്ഥ സംബന്ധിച്ച വിഷയവും കോടതിയുടെ പരിഗണനയിലുണ്ട്. ഹൈക്കോടതി നേരത്തെ ഏവൂർ കണ്ണന്റെ ദുരിതാവസ്ഥയിൽ ദേവസ്വം ബോർഡിനോടടക്കം വിശദീകരണം തേടിയിരുന്നു. പാപ്പാൻ മടങ്ങിയെത്താത്തതിനെ തുടർന്ന് തളച്ചിടത്തു തന്നെ നിന്ന ആനയ്ക്ക് ദിവസങ്ങളായി ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ പാപ്പാനെത്തുകയും ചെയ്തു. നിലവിലെ ആനയുടെ ആരോഗ്യ സ്ഥിതിയടക്കം ഹൈക്കോടതി ഇന്ന് വിലയിരുത്തും.

Advertisement