ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി എ.എ റഹീം തുടരും

കൊല്‍ക്കത്ത: ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി എ.എ റഹീം തുടരും. കൊല്‍ക്കത്തയില്‍ നടന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് റഹീം ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്.അതുവരെ സംസ്ഥാന സെക്രട്ടറിയുടെചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്.

ഹിമാഗ്‌നരാജ് ഭട്ടാചാര്യയാണ് ജനറല്‍ സെക്രട്ടറി. വികെ സനോജ് , ജെയ്ക്ക് സി തോമസ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായി. വി വസീഫ് വൈസ് പ്രസിഡന്റായി. .ചിന്ത ജെറോം, ഷിജുഖാന്‍, ഗ്രീഷ്മ അജയ്‌ഘോഷ് തുടങ്ങിയവരെ കേന്ദ്രകമ്മിറ്റിയില്‍. ഉള്‍പ്പെടുത്തി.

Advertisement