തൊഴിലുറപ്പ് ജോലിക്കായി എത്തി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ മൂന്ന് മേറ്റ്മാർക്ക് സസ്‌പെൻഷൻ

തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ മൂന്ന് മേറ്റ്മാർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്.  മൂന്ന് മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാജർ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷമാണ് ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് മേറ്റ്മാരും തൊഴിലാളികളും പോയത്. സംഭവം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ബിജെപിയും നല്‍കിയ പരാതിയിലാണ് നടപടി

Advertisement