ബാബരി മസ്ജിദ് സംബന്ധിച്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കാന്‍ ഡിവൈഎഫ്ഐ, തടയാന്‍ ബിജെപി

Advertisement

കോട്ടയം.കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബാബരി മസ്ജിദ് സംബന്ധിച്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ഇന്നലെ റാം കെ നാം എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം ബിജെപി
പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ് ഐ രംഗത്ത് എത്തിയിരിക്കുന്നത്.

അയോധ്യയിൽ ഇന്നലെ പ്രാണ പ്രതിഷ്ഠ നടന്നതിന് പിന്നാലെയാണ് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ
കോളേജ് ഗേറ്റിന് മുന്നിൽ റാം കെ നാം എന്ന ബാബറി മസ്ജിദിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.
എന്നാൽ പ്രദേശത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ ഇതിനെ എതിർത്തു. തുടർന്ന് ബിജെപി പ്രവർത്തകരും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റമുണ്ടായി..
പിന്നാലെ പൊലീസ് എത്തി വിദ്യാർത്ഥികളോട് പ്രദർശനം മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതോടെ തർക്കത്തിനൊടുവിൽ ക്യാന്പസിനുള്ളിലാണ് ഡോക്യുമെന്ററി പ്രദർശനം വിദ്യാർത്ഥികൾ മാറ്റി.. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ വിഷയം ഏറ്റെടുത്തത്. ക്യാന്പസിന് പുറത്ത് ഡോക്യുമെന്ററി വിദ്യാർത്ഥികൾ പ്രദർശിപ്പിക്കുമെന്നും അതിന് ഡിവൈഎഫ്ഐ പിന്തുണ നല്കുമെന്നുമാണ് പറയുന്നത്.

ഇന്ന് വൈകുന്നേരമോ നാളെയോ ഡോക്യുമെന്ററി പ്രദർശനം നടത്താനാണ് ഡിവൈഎഫ്ഐ ആലോചിക്കുന്നത്. വിദ്യാർത്ഥികളുടെ പിന്തുണയും ഇതിനുണ്ട്. അതേസമയം പ്രദേശത്ത് സുരക്ഷ കർശനമാക്കിയിരിക്കയാണ് പൊലീസ്.

Advertisement