ജവഹർലാൽ നെഹ്‌റു സെന്ററിൽ എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി, റിസർച്ച്‌; ഓൺലൈൻ അപേക്ഷ മാർച്ച്‌ 31 വരെ

ബം​ഗളുരു: ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്‌, ബെംഗളൂരു നടത്തുന്ന ഇനിപറയുന്ന കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.

എംഎസ്‌സി കെമിസ്ട്രി: സ്‌പെഷ്യലൈസേഷനുകൾ- മെറ്റീരിയൽസ് കെമിസ്ട്രി/കെമിക്കൽ ബയോളജി/എനർജി), യോഗ്യത- ബിഎസ്‌സി (കെമിസ്ട്രി) 55% മാർക്കോടെ വിജയിച്ചിരിക്കണം. ‘ഐഐടി-ജാം’- യോഗ്യത നേടിയിരിക്കണം.

ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി: പഠന വിഷയങ്ങൾ: ഫിസിക്കൽ സയൻസ്/കെമിക്കൽ സയൻസ്/ബയോളജിക്കൽ സയൻസ്. യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ ബിരുദം. ജാം യോഗ്യത നേടിയിരിക്കണം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുയതുന്നവരെയും പരിഗണിക്കും.

റിസർച്ച്‌ പ്രോഗ്രാമുകൾ: പിഎച്ച്‌ഡി/എംഎസ് എൻജിനീയറിങ് മേഖലകളിലാണ് ഗവേഷണ പഠനാവസരം. യോഗ്യത- എംഎസ്‌സി/ബിഇ/ബിടെക്/എംഇ/എംടെക്/ബിവിഎസ്‌സി/എംവിഎസ്‌സി/എംബിബിഎസ്/എംഡി 55% മാർക്കോടെ പാസായിരിക്കണം.

ഗേറ്റ്/ജെസ്റ്റ്/ജിപാറ്റ്/യുജിസി-ജെആർഎഫ്/സിഎസ്‌ഐആർ-ജെആർഎഫ്/ഐസിഎംആർ-ജെആർഎഫ്/ഡിബിടി-ജെആർഎഫ്/ഇൻസ്‌പെയർ-ജെആർഎഫ് യോഗ്യത നേടിയിരിക്കണം.

പ്രവേശന വിജ്ഞാപനം www.jncasr.ac.in/admission ൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി മാർച്ച്‌ 31 നകം സമർപ്പിക്കാം. ഇതിനുള്ള നിർദ്ദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Advertisement