യുവിക- 2022: രജിസ്‌ട്രേഷൻ ഏപ്രിൽ 10 നകം; തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്രജ്ഞരുടെ ക്ലാസുകളിൽ പങ്കെടുക്കാം

ബം​ഗളുരു: സ്‌കൂൾകുട്ടികൾക്കായി ഐഎസ്‌ആർഒ സംഘടിപ്പിക്കുന്ന യംഗ് സയന്റിസ്റ്റ് പ്രോഗ്രാം അഥവാ ‘യുവിക-2022’- ൽ പങ്കെടുക്കുന്നതിന് ഏപ്രിൽ 10 നകം രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിദ്യാർത്ഥികളിൽ ബഹിരാകാശ ശാസ്ത്ര- സാങ്കേതിക അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്‌സ് (സ്‌റ്റെം) വിഷയങ്ങളിൽ റിസർച്ച്‌/കരിയർ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഇത് പ്രചോദനമാകും.

‘യുവിക 2022’- മേയ് 16 മുതൽ 28 വരെയുള്ള രണ്ടാഴ്ചത്തെ റസിഡൻഷ്യൽ പ്രോഗ്രാമാണ്. ദേശീയതലത്തിൽ 150 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഒൻപതാം ക്ലാസ് വിദ്യാർത്മികൾക്കാണ് അവസരം.

വിശദവിവരങ്ങളടങ്ങിയ ഇതു സംബന്ധിച്ച വിജ്ഞാപനം www.isro.gov.in- ൽ ലഭ്യമാണ്. രജിസ്‌ട്രേഷനുള്ള നിർദ്ദേശങ്ങളും സെലക്ഷൻ നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്രജ്ഞരുടെ ക്ലാസുകളിൽ പങ്കെടുക്കാനും ബഹിരാകാശ ശാസ്ത്ര- സാങ്കേതിക ലാബുകൾ കാണാനും ഐഎസ്‌ആർഒയുടെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കാനുമൊക്കെ അവസരം ലഭിക്കും.

Advertisement