30 C
Kollam
Tuesday 24th November, 2026 | 03:15:08 PM
Home News Breaking News ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു

ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു

Advertisement

ശ്രീന​ഗ‍ർ: ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. റിയാസി ജില്ലയിലെ മാർഡി സ്വദേശി മുഹമ്മദ് മുഷ്താഖ് (37) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മുഷ്താഖിനെ ആദ്യം റിയാസി ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: കേരളത്തിൽ ഇന്നും മഴ തുടരും; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

മുഷ്താഖിനെ ആദ്യം റിയാസിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നില ഗുരുതരമായതിനാൽ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വെടിയേറ്റ നിലയിലാണ് മുഷ്താഖിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് റിയാസി ജില്ലാ ആശുപത്രി മെഡിക്കൽ സുപ്രണ്ട് കരം വീർ സിങ് സ്ഥിരീകരിച്ചു. തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നുവെന്നും നില ഗുരുതരമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് നിർദേശിക്കുകയായിരുന്നുവെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജവാൻ്റെ മരണത്തിൽ സിഐഎസ്എഫും അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം 29ന് കത്വയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായ വെടിവയ്പ്പിൽ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആണ് വീണ്ടും വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. മഷ്കയിലെ ജലവൈദ്യുത നിലയത്തിൽ ഡ്യൂട്ടിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സിഐഎസ്എഫ് കോൺസ്റ്റബിൾ സഹപ്രവർത്തകർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ അസി. കമാൻഡൻ്റ്, സബ് ഇൻസ്പെക്ടർ, രണ്ട് കോൺസ്റ്റബിൾമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.