Home News National ‘ജനനായകന്‍’ ചോര്‍ന്ന സംഭവം: ഫിലിം എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍

‘ജനനായകന്‍’ ചോര്‍ന്ന സംഭവം: ഫിലിം എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍

Advertisement

‘ജനനായകന്‍’ സിനിമയുടെ എഡിറ്റര്‍ പ്രദീപ് ഇ രാഘവിനെ സതേണ്‍ ഇന്ത്യ ഫിലിം എഡിറ്റേഴ്സ് അസോസിയേഷ(എസ്‌ഐഎഫ്ഇഎ)നില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിജയ് ചിത്രമായ ‘ജന നായകന്‍’ ഓണ്‍ലൈനില്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായതായി അസോസിയേഷന്‍ കണ്ടെത്തി. തന്റെ സിനിമകളില്‍ സഹായികളായി യൂണിയന്‍ അംഗങ്ങളെ നിയമിക്കുന്നതില്‍ പ്രദീപ് രാഘവ് വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം.

ചോര്‍ച്ചയ്ക്ക് പ്രദീപിന് നേരിട്ട് കാരണക്കാരനല്ലെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായതായാണ് കണ്ടെത്തല്‍. സസ്‌പെന്‍ഷന്‍ കാലയളവില്‍ പ്രദീപിന് യാതൊരുവിധ സഹകരണമോ പിന്തുണയോ നല്‍കില്ലെന്ന് എസ്‌ഐഎഫ്ഇഎ വ്യക്തമാക്കി. സിനിമാ മേഖലയിലെ മറ്റ് സംഘടനകളും ഈ അച്ചടക്ക നടപടിയോട് സഹകരിക്കണമെന്നും അദ്ദേഹത്തിന് പിന്തുണ നല്‍കരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പൈറസി പോലുള്ള സംഭവങ്ങള്‍ സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനാണ് ഈ കടുത്ത നടപടിയെന്നും പ്രസിഡന്റ് വി ഗോപികൃഷ്ണയും ജനറല്‍ സെക്രട്ടറി എന്‍ ബി ഉമാശങ്കര്‍ബാബുവും അറിയിച്ചു.

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്യുടെ അവസാന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ‘ജനനായക’നായി കാത്തിരിക്കുന്നത്. പൊങ്കല്‍ റിലീസായി ജനുവരി 9ന് എത്തേണ്ടിയിരുന്ന ഈ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ സെന്‍സറിങ് കുരുക്കുകള്‍ കാരണമാണ് വൈകുന്നത്. അതിനിടെ ഏപ്രില്‍ ആദ്യ വാരം ചിത്രത്തിന്റെ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിച്ചു. തുടര്‍ന്ന് നിര്‍മാതാക്കള്‍ നിയമ നടപടി സ്വീകരിച്ചു. കേസില്‍ ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here