രാഷ്ട്രീയത്തിൽ കള്ളപ്പണം ഇല്ലാതാക്കാനാണ് ഇലക്ടറൽ ബോണ്ട്; ബിജെപിക്ക് കിട്ടിയത് 6000 കോടി മാത്രം: അമിത് ഷാ

ന്യൂഡെൽഹി:രാഷ്ട്രീയത്തിൽ കള്ളപ്പണം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീം കോടതി വിധിയെ പൂർണമായി ബഹുമാനിക്കുന്നു. 20,000 ഇലക്ടറൽ ബോണ്ടിൽ ബിജെപിക്ക് ലഭിച്ചത് ആറായിരം കോടി മാത്രമാണെന്നും അമിത് ഷാ പറഞ്ഞു

സുപ്രിം കോടതി വിധിയെ എല്ലാവരും അംഗീകരിക്കണം. വിധിയെ പൂർണമായും ബഹുമാനിക്കുന്നു. എന്നാൽ ഇലക്ടറൽ ബോണ്ടിനെ പൂർണമായി അവസാനിപ്പിക്കുന്നതിന് പകരം അതിനെ നവീകരിക്കുകയായിരുന്നു വേണ്ടതെന്നാണ് തോന്നുന്നതെന്നും അമിത് ഷാ പറഞ്ഞു

20,000 കോടി ഇലക്ടറൽ ബോണ്ടിൽ ബിജെപിക്ക് ഏകദേശം ആറായിരം കോടിയാണ് ലഭിച്ചത്. ബാക്കി ബോണ്ടുകൾ എവിടേക്കാണ് പോയത്. തൃണമൂൽ കോൺഗ്രസിന് 1600 കോടിയും കോൺഗ്രസിന് 1400 കോടിയും ബിആർഎസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്ക്ക് 639 കോടിയും കിട്ടിയെന്നും അമിത് ഷാ പറഞ്ഞു

Advertisement