റായ്ബറേലിയില്‍ നിന്ന് കന്നിയങ്കത്തിന് പ്രിയങ്കാ ഗാന്ധി ?

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് ഇത്തവണ കന്നിയങ്കത്തിന് പ്രിയങ്കാ ഗാന്ധി എത്തുമെന്ന് സൂചന. കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇത്തവണയും അമേഠിയില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിറ്റിങ് സീറ്റായ വയനാട്ടിലും രാഹുല്‍ മത്സരിക്കാനാണ് സാധ്യത.
ഇരുമണ്ഡലങ്ങളിലും മത്സരിക്കാനുള്ള സന്നദ്ധത രാഹുലും റായ്ബറേലിയില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്കയും എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാളെ തുടങ്ങുന്ന കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗം ഇത് ചര്‍ച്ച ചെയ്യും. ഈ ആഴ്ചയോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റമാകും റായ്ബറേലിയിലെ മത്സരം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ അഞ്ച് തവണയും സോണിയ ഗാന്ധിയായിരുന്നു മണ്ഡലത്തിലെ എംപി. ഇത്തവണ ആരോഗ്യകാരണങ്ങളാല്‍ സോണിയ മത്സരിക്കുന്നില്ല.

Advertisement