ജമ്മു കാശ്മീരിലെ തുടർച്ചയായുള്ള ഭീകരാക്രമണം, അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ഇന്ന്

ന്യൂഡെല്‍ഹി. ജമ്മു കാശ്മീരിലെ തുടർച്ചയായുള്ള ഭീകരാക്രമണ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ഇന്ന് ചേരും. യോഗത്തിൽ ജമ്മു കാശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തും.നിരീക്ഷണ സംവിധാനങ്ങളുടെ അടക്കം തൽസ്ഥിതി പരിശോധിക്കും. അതിർത്തി മേഖലയിലെ സാഹചര്യം മെച്ചപ്പെടുത്താൻ വേണ്ട തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകും.ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ചീഫ് സെക്രട്ടറി അടൽ ദുല്ലൂ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർആർ സ്വയിൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഭീകരവിരുദ്ധ നടപടി ശക്തമാക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

Advertisement