കേരളത്തിൽ ചാവേർ ആക്രമണ പദ്ധതി,റിയാസ് അബൂബക്കർ കുറ്റക്കാരൻ

കൊച്ചി. കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ.
കൊച്ചി എൻ ഐ എ കോടതിയുടേതാണ് കണ്ടെത്തി. പ്രതിക്കെതിരെ യു എ പി എ 38,39, ഐ പി സി 120 ബി ഉള്‍പ്പെടെ എല്ലാ വകുപ്പുകളും തെളിഞ്ഞതായി കോടതി കണ്ടെത്തി. ശിക്ഷയിന്മേലുള്ള വാദം നാളെ നടക്കും.

ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നായിരുന്നു എന്‍ഐഎ കേസ്. കൊച്ചിയിലായിരുന്നു സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്നത്‌. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. കേസിൽ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടിൽ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്.

Advertisement