രജൗരി ഏറ്റുമുട്ടലിൽ മേജർ ഉൾപ്പെടെ രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീർ . രജൗരി ഏറ്റുമുട്ടലിൽ മേജർ ഉൾപ്പെടെ രണ്ട് സൈനികർക്ക് വീരമൃത്യു.ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്ക് പരിക്ക്.സേനയും പോലീസും സംയുക്തമായി ചേർന്നാണ് ധർമ ശാലിലെ ബാജിമാൽ മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നത്.ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.ഇന്ന് പുലർച്ചെ മുതൽ ഈ മേഖലയിൽ ശക്തമായ ഏറ്റുമുട്ടലാണ് ആരംഭിച്ചത്. ബാജിമാൽ പ്രദേശത്തോട് ചേർന്നുള്ള വനമേഖലയിൽ ആറോളം ഭീകരർ ക്യാമ്പ് ചെയ്യുന്നതായാണ് സൈനികർ ലഭിച്ച വിവരം.ഇതിനെ തുടർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തത്.

Advertisement