അനന്ത്നാഗിൽ കുടിയേറ്റതൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം, ഒരാൾ മരിച്ചു

ജമ്മു.ജമ്മു കശ്മീരിലെ അനന്ത്നാഗിൽ കുടിയേറ്റതൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്.ബിഹാർ സ്വദേശിയായ രാജാ ഷാ ആണ് മരിച്ചത്. ഇയാൾ ക്കൊപ്പം ഉണ്ടായയിരുന്ന മറ്റൊരു തൊഴിലാളിയെ കഴുത്തിലും, വയറിലും വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിജ്‌ബെഹെര മേഖലയിലെ ജബ്ലിപോറയിൽ ആണ് ആക്രമണം ഉണ്ടായത്. പോയിൻ്റ്-ബ്ലാങ്ക് റേഞ്ചിൽ നിന്ന് രാജാ ഷായ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ ഭീകരർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

file pic

Advertisement