ജമ്മു കശ്മീരിലെ തെഹ്രീഖ് -ഇ – ഹുറിയത്തിനെ നിരോധിച്ചു

ന്യൂ ഡെൽഹി .ജമ്മു കശ്മീരിലെ തെഹ്രീഖ് -ഇ – ഹുറിയത്തിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ യുഎപിഎ ചട്ട പ്രകാരം ആണ് നടപടി.
ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ സംഘടന നടത്തിയതായി കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
ജമ്മു കശ്മീരിലെ ഭീകരവാദ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.നേരത്തെ മുസ്ലീം ലീഗ് ജമ്മു കശ്മീർ മസ്രത്ത് ആലം ഗ്രൂപ്പിനെ കേ.ന്ദ്രം നിരോധിച്ചിരുന്നു.

Advertisement