വാഹനാപകടത്തിൽ മത്സ്യത്തൊഴിലാളി മരണപ്പെട്ടു

കരുനാഗപ്പള്ളി .  സൈക്കിൾ യാത്രക്കാരനായ മത്സ്യത്തൊഴിലാളി കാർ തട്ടി ഉണ്ടായ അപകടത്തെ തുടർന്ന്  മരണപ്പെട്ടു. ക്ലാപ്പന തെക്ക്, ശാലിനി ഭവനത്തിൽ നാരായണൻ (70) ആണ് മരണപ്പെട്ടത്. മുമ്പ് പാചക തൊഴിലാളിയായിരുന്ന ഇദ്ദേഹം ഇപ്പോൾ സൈക്കിളിൽ മത്സ്യ വ്യാപാരം നടത്തി വരികയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ലാപ്പന സെൻ്റ് ജോസഫ് സ്കൂളിന് സമീപത്തു വച്ചായിരുന്നു അപകടം. ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തമായി വീടില്ലാത്ത ഇദ്ദേഹം കൃഷ്ണ കൃപയിൽ വിശ്വംഭരൻ സിന്ധു ദമ്പതികളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.  ഇതേ വീട്ടിൽ വ്യാഴാഴ്ച്ച സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ: ശ്യാമള മക്കൾ: ശാലിനി, ശ്യാം കുമാർ മരുമക്കൾ: സുരേഷ്, രഞ്ജിനി

Advertisement