തിരുച്ചിറപ്പള്ളിയിൽ കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് വെടിവെച്ച് കൊന്നു

Advertisement

തിരുച്ചിറപ്പള്ളി.തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് വെടിവെച്ച് കൊന്നു. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടയുമായ കൊമ്പൻ ജഗനാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി സനമംഗലത്ത് ജഗനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെ എത്തിയത്. അറസ്റ്റു ചെയ്യാനുളള ശ്രമത്തിനിടെ സംഘത്തിലെ
SI വിനോദ് കുമാറിലെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. ഇത് പ്രതിരോധിക്കാനായി വിനോദ് വെടി വെക്കുകയായിരുന്നു.
11 കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട കൊമ്പൻ ജഗൻ .

Advertisement