ചിറ്റാനപ്പാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വെള്ളത്തിൽ വീണ് കാണാതായി

Advertisement

പാലാ ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വെള്ളത്തിൽ വീണ് കാണാതായി.ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്. സ്കൂളിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴി വീടിന് സമീപത്തെ തോട്ടിലാണ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരത്തെ ശക്ത മഴയിൽ തോട്ടിൽ ഒഴുക്ക് വർധിച്ചിരുന്നു. ഫയർഫോഴ്സും , പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു

Advertisement