കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്,തടിയന്‍റെവിടെ നസീറിന്‍റെ അപ്പീൽ സുപ്രീംകോടതിയില്‍ ഇന്ന്

Advertisement

ന്യൂഡെല്‍ഹി.ഭീകരവാദ റിക്രൂട്ട്മെന്റ് കേസിലെ ശിക്ഷാവിധിക്കെതിരെ തടിയന്‍റെവിടെ നസീറും മറ്റു പ്രതികളും നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
തടിയന്റവിടെ നസീർ ഉൾപ്പെട്ട കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ പത്തു പേരുടെ ജിവപര്യ ന്തം ശിക്ഷ
കേരളാ ഹൈക്കോടതി ശരിവച്ചിരുന്നു .
കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത​പ​ഠ​ന ക്ലാ​സു​ക​ളെ​ന്ന വ്യാ​ജേ​ന ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി യു​വാ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി ക​ശ്മീ​രി​ൽ സൈ​ന്യ​ത്തെ നേ​രി​ടാ​ൻ നി​യോ​ഗി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്
മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് 2013ല്‍ എന്‍ഐഎ കോടതി വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്‍റവിട നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. 24 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ൽ നാ​ലു​പേ​ർ ക​ശ്മീ​രി​ൽ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. ശേ​ഷി​ച്ച 18 പ്ര​തി​ക​ളി​ൽ അ​ഞ്ചു​പേ​രെ വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​മു​ക്ത​രാ​ക്കി. വി​ചാ​ര​ണ ​നേ​രി​ട്ട 13 പ്ര​തി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട നാ​ലു​പ്ര​തി​ക​ൾ ബി.​എ​സ്.​എ​ൻ.​എ​ൽ ന​മ്പ​റി​ൽ​ നി​ന്ന് കേ​ര​ള​ത്തി​ലെ മ​റ്റു​പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ന്ന എ​ൻ.​ഐ.​എ ക​ണ്ടെ​ത്ത​ലി​നെ ​തു​ട​ർ​ന്ന്​ ഈ ​ന​മ്പ​റു​ക​ളി​ലേ​ക്ക്​ വി​ളി​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ എ​ൻ.​ഐ.​എ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Advertisement