പുൽപ്പള്ളിയിൽ വീണ്ടും കടുവ,ജനം തെരുവില്‍

Advertisement

വയനാട് .പുൽപ്പള്ളിയിൽ വീണ്ടും കടുവ. സുരഭി കവലയിൽ പാലമറ്റം സുനിലിന്റെ കറവയുള്ള ആടിനെ കടുവ കൊന്നു. കടുവയെ മയക്കു വെടിവെച്ച് പിടികൂടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം ഒരു പശുക്കിടാവിനെയും കടുവ കൊന്നിരുന്നു

ഇന്ന് രാവിലെ ആടിനെ കറക്കാൻ ആയി നോക്കിയപ്പോഴാണ് ജഡം കണ്ടെത്തിയത്. പാതി തിന്ന നിലയിൽ ആയിരുന്നു ജഡം . പ്രദേശത്തെത്തിയത് കടുവ തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ മേഖലയിൽ തെരച്ചിൽ തുടങ്ങി.

കടുവയെ മയക്കുവെടി വെച്ച് പിടികൂടണം എന്ന് ആവശ്യപ്പെട്ട് ജനപ്രതികൾ നേതൃത്വത്തിൽ പ്രതിഷേധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചായിരുന്നു പ്രതിഷേധം

കഴിഞ്ഞ ദിവസം താന്നി തെരുവിൽ ശോശാമ്മയുടെ പശുവിനെ കടുവ കൊന്നിരുന്നു . മുള്ളൻകൊല്ലി,പാടിച്ചിറ , സീതാമൗണ്ട് ,ചാമപ്പാറ തുടങ്ങി പുൽപ്പള്ളിയോട് ചേർന്ന് കിടക്കുന്ന പല പ്രദേശങ്ങളിലും കടുവയെ കണ്ടിട്ടുണ്ട്. ഇത് ഒരു കടുവയെന്നാണ് വനംവകുപ്പിന്റെ സ്ഥിരീകരണം


Advertisement