കളമശ്ശേരി സ്ഫോടനത്തിൽ മരണം ആറായി,ഒരു കുടുംബത്തിന് നഷ്ടം മൂന്നു ജീവന്‍

കൊച്ചി. കളമശ്ശേരി സ്ഫോടനത്തിൽ മരണം ആറായി. ചികിത്സായിലായിരുന്നു മലയാറ്റൂർ മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീണാണ് ഇന്നലെ മരിച്ചത്. മലയാറ്റൂർ സ്വദേശിയായ പ്രവീണിന്റെ മാതാവ് റീന, സഹോദരി ലിബിന എന്നിവർ നേരത്തെ മരിച്ചിരുന്നു. സഹോദരൻ രാഹുലിനും സ്‌ഫോടനത്തിൽ പൊള്ളലേറ്റിരുന്നു.

സ്ഫോടനത്തിൽ പൊള്ളലേറ്റ്‌ പ്രവീണിന്റെ അമ്മ റീന ജോസ്‌ (സാലി- 45), സഹോദരി ലിബിന (12) എന്നിവർ നേരത്തെ മരിച്ചിരുന്നു. ലിബിന സംഭവ ദിവസവും റീന കഴിഞ്ഞ ശനിയാഴ്ചയുമാണ്‌ മരിച്ചത്‌. പ്രവീണും കൂടി മരിച്ചതോടെ ഒരു കുടുംബത്തിൽ മാത്രം മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. പ്രദീപന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്തു.

സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. സ്ഫോടനത്തിൽ പരിക്കേറ്റ 11 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.

Advertisement