സംസ്ഥാനത്ത്ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

Advertisement

തിരുവനന്തപുരം:
സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തീയതികളില്‍ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നവംബര്‍ 18,ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍ : 16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, 06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു, 06448 എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍. നവംബര്‍ 19, ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍: 16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്‌സ്പ്രസ്, 06017 ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു, 06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06453 എറണാകുളം- കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06434 കോട്ടയം- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍.

Advertisement