ത്രിപുരയിൽ ബിജെപി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി

അഗര്‍ത്തല . ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രചാരണചൂട് പാരമ്യത്തിൽ. ത്രിപുരയിൽ ബിജെപി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി. ഇടത് പാർട്ടികൾക്ക് മാത്രം തന്നെ ഭൂരിപക്ഷം ലഭിക്കുമെന്നും, പുറമെ നിന്നും പിന്തുണ ആവശ്യം വരില്ലെന്നും സിപിഎം അതേ സമയം ത്രിപുരയിൽ കോൺഗ്രസും ബിജെപി വിരുദ്ധ സർക്കാരിന്റെ ഭാഗമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ ത്രിപുരയിൽ പ്രചരണം തുടരുകയാണ്

ത്രിപുരയിൽ ഇടത് പക്ഷം മത്സരിക്കുന്ന 47 സീറ്റുകളിൽ നിന്നുതന്നെ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും പുറമെ നിന്ന് ഒരു പിന്തുണയുടെയും ആവശ്യം വരില്ലെന്നുമുള്ള ആത്മ വിശ്വാസത്തിലാണ് സിപിഎം.

കോൺഗ്രസുമായി ഉള്ളത് സീറ്റ് നീക്കു പോക്ക് മാത്രമെന്നും മന്ത്രി സഭയിൽ ഉൾപ്പെടുത്തുമെന്ന യാതൊരു മുൻ ധാരണയും ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.

എന്നാൽ ത്രിപുരയിൽ കോൺഗ്രസും ബിജെപി വിരുദ്ധ സർക്കാരിന്റെ ഭാഗമാകുമെന്നും,ബിജെപി ക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

ഇടത് – കോണ്ഗ്രസ് കൂട്ട് കെട്ട് വൻ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ അവസാന ഘട്ടത്തിൽ താര പ്രചാരകരെ രംഗത്തിറക്കി പ്രചരണം കൊഴുപ്പികയാണ് ബിജെപി.
ആഭ്യന്തര മന്ത്രി അമിത് ഷാ അഗർതലയിൽ റോഡ് ഷോ അടക്കം 3 പ്രചരണ പരിപാടികളിൽ പങ്കെടുക്കും.
പ്രധാനമന്ത്രി മന്ത്രി നാളെ വീണ്ടും സംസ്ഥാന ത്ത് എത്തുന്നുണ്ട്.

Advertisement