ആഞ്ഞിലിമൂടിന് സമീപം നിയന്ത്രണം വിട്ട കാര്‍ വീട്ടുപുരയിടത്തിലേക്ക് ഓടിക്കയറി, വഴിയാത്രക്കാരും വീട്ടുകാരും തലനാരിഴക്ക് രക്ഷപ്പെട്ടു

Advertisement

ശാസ്താംകോട്ട. ആഞ്ഞിലിമൂടിന് സമീപം നിയന്ത്രണം വിട്ട കാര്‍ വീട്ടുപുരയിടത്തിലേക്ക് ഓടിക്കയറി, വഴിയാത്രക്കാരും വീട്ടുകാരും തലനാരിഴക്ക് രക്ഷപ്പെട്ടു. ഉച്ചക്ക് ഒരുമണിയോടെയാണ് ആഞ്ഞിലിമൂടിന് തെക്കുവശത്ത് ചവറ ഭാഗത്തുനിന്നും വന്ന കാര്‍ മറ്റേതോ വാഹനം കണ്ട് ബ്രേക്ക് ചെയ്ത് നിയന്ത്രണം വിട്ട് ഇടതുവശത്തെ വീട്ടുപുരയിടത്തിലേക്ക് കയറിയത്. വേലി തകര്‍ത്ത് മുറ്റത്ത് പാഞ്ഞു കയറിയ വാഹനത്തില്‍നിന്നും വഴിയാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 18-20 വയസുപ്രായമുള്ള അഞ്ചു യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement