ത്രിപുര തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് ഗുജറാത്ത്, അസം പോലീസിനെ നിയോഗിക്കുന്നതിനെതിരെ സിപി എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി,മോദി ഇന്ന് എത്തും

അഗര്‍ത്തല . പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി ഇന്ന് ത്രിപുരയിൽ എത്തും. അംബാസയിലും ഗോമ്തിയിലുമായി , 2 റാലികളിൽ പ്രധാന മന്ത്രി പങ്കെടുക്കും. ഉച്ചക്ക് 12 മണിക്കും 2 മണിക്കും ആയാണ് റാലികൾ.തിങ്കളാഴ്ച വീണ്ടും പ്രധാനമന്ത്രി പ്രചാരണത്തിനായി ത്രിപുരയിൽ എത്തും. കഴിഞ്ഞ തവണ അഗർതലയിൽ ഒരു റാലിയിൽ മാത്രമാണ് പ്രധാന മന്ത്രി പങ്കെടുത്തത്.അതേസമയം ത്രിപുര തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് ഗുജറാത്ത്, അസം പോലീസിനെ നിയോഗിക്കുന്നതിനെതിരെ സിപി എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

കേന്ദ്ര സേനയെ സുരക്ഷയ്ക്ക് വിന്യസിക്കണമെന്നാണ് ആവശ്യം.ബിഎസ്എഫി നെ മാറ്റി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അസം പോലീസിനെയും ഗുജറാത്ത് പോലീസിനേയും സുരക്ഷയ്ക്ക് നിയോഗിക്കുന്നത് ദുരുദ്ദേശ്യപരമെന്നാണ് സിപിഎം ന്റെ നിലപാട്.സി.പിഎം പിബി അംഗം നീലോത്പൽ ബസുവാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ബിശാൽഗഢ് ഡിവൈഎസ്പി രാഹുൽ ദാസിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നും സി.പി. എം ആവശ്യപ്പെട്ടു

Advertisement