കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ജി.കുട്ടപ്പൻ നിര്യാതനായി

Advertisement

കടമ്പനാട്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ജി.കുട്ടപ്പൻ നിര്യാതനായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗമായി ദീർഘകാലം പ്രവൃത്തിച്ചു. സംസ്ക്കാരം കടമ്പനാട് വീട്ടുവളപ്പിൽ മെയ് 01 ന് 3 മണിയ്ക്ക് നടത്തുന്നതാണ്. കടമ്പനാട് ഹൈസ്ക്കൂളിലെ അദ്ധ്യാപകനായി നല്ല ഫുട്ബോൾ കളിക്കാരനും നാടകനടനുമായിരുന്നു കടമ്പനാട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ സെക്രട്ടറിയായും ദീർഘകാലം അദ്ദേഹം പ്രവൃത്തിച്ചു. വിളക്കിത്തല നായർ സമാജത്തിൻ്റെ സംസ്ഥാന പ്രസിഡൻറ് ആയും, ട്രഷററായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിരുന്നു. കോന്നി കൊന്നപ്പാറയിൽ ഒരു ആർട്സ് കോളേജ് സ്ഥാപിക്കുന്നതിനുംമുന്‍ കൈയെടുത്തു. കിസാൻ സഭയുടെ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തി. കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു .ഇ.കെ പിള്ള സ്മാരക ട്രസ്റ്റിന്റെ പ്രസിഡൻ്റായിരുന്നു.

Advertisement