കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി ഉള്ള നാമനിർദ്ദേശപത്രികൾ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

ന്യൂഡെല്‍ഹി.കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി ഉള്ള നാമനിർദ്ദേശപത്രികൾ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ശശി തരൂർ, ദ്വിഗ് വിജയ സിംഗ് തുടങ്ങിയവർ ഇന്ന് പത്രിക സമർപ്പിക്കും.

നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഗാർഗെയും ഇന്ന് പത്രിക സമർപ്പിക്കും എന്നാണ് വിവരം. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയ ഗാന്ധിക്കെതിരെ അന്ന് ജിതേന്ദ്രപ്രസാദയാണ് മത്സരിച്ചത്.

Advertisement