യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്

തൃശ്ശൂര്‍.പത്മജ എഫക്ടില്‍ അമ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. മണ്ഡലം ഭാരവാഹികൾ അടക്കമുള്ളവരാണ് ബിജെപിയിലേക്ക് അംഗത്വമെടുക്കുന്നത്. പത്മജാ വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും.
കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീ മന്ദിരത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരുമെന്നാണ് സൂചന.

Advertisement