ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സ്തുത്യർഹ സേവനത്തിന് 10 പേർക്കു മെഡൽ ലഭിച്ചു.

കേരളത്തിൽ നിന്ന് 12 പേർ മെഡലിന് അർഹരായി.

വിശിഷ്ട സേവനത്തിനുള്ള മെഡൽ കേരളത്തിൽ നിന്ന് രണ്ട് പേർ നേടി. എ ഡി ജി പി. മനോജ് എബ്രഹാം, എ സി പി. ബിജു ജോർജ് എന്നിവരാണ് മെഡൽ നേടിയത്. നാഗരാജു ചകിലം, ബി കൃഷ്ണകുമാർ, ആർ ജയശങ്കർ, കെ എച്ച്‌ മുഹമ്മദ് കബീർ റാവുത്തർ, കെ ആർ വേണുഗോപാലൻ, എം കെ ഗോപാലകൃഷ്ണൻ, ടി പി ശ്യാം സുന്ദർ, സാജൻ കെ ജോർജ്, എൽ ശശികുമാർ, എ കെ ഷീബ എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ കരസ്ഥമാക്കിയത്.