അഞ്ച് വര്‍ഷം വിട്ടുനിന്ന അഭിഭാഷകര്‍ പരീക്ഷ എഴുതണമെന്ന് നിര്‍ദ്ദേശം


ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം പ്രാക്ടീസ് നിര്‍ത്തി മറ്റ് ജോലികള്‍ ചെയ്യുന്ന അഭിഭാഷകര്‍ വീണ്ടും അഖിലേന്ത്യാ ബാര്‍ പരീക്ഷ എഴുതി പാസാകണമെന്ന നിബന്ധന ഏര്‍പ്പെടുത്തും. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

അഭിഭാഷക വൃത്തിയുടെയും നിയമപഠനത്തിന്റെയും നിലവാരം ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്ന ഹര്‍ജിയിലാണ് ബാര്‍ കൗണ്‍സില്‍ സത്യവാങ്മൂലം മുഖേന നിലപാട് അറിയിച്ചത്.

Advertisement