സംസ്ഥാനം വേനല്‍ ചൂടിലും പൊള്ളുന്ന പരീക്ഷച്ചൂടിലേക്ക്

സംസ്ഥാനം വേനല്‍ ചൂടിലും പൊള്ളുന്ന പരീക്ഷച്ചൂടിലേക്ക്. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം. എസ് എസ് എൽ സി പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരുമാണ് പരീക്ഷയെഴുതുക. ഈ മാസം 26 വരെയാണ് പരീക്ഷ നടക്കുക.  2,017 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ 1,994 പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും എട്ട് കേന്ദ്രങ്ങൾ വീതം ഗൾഫ് മേഖലയിലും ലക്ഷദ്വീപിലുമാണ്. ആറ് പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലും സജ്ജമാക്കിയിട്ടുണ്ട്.

Advertisement