കൊച്ചി: ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ച് വിട്ടതായി കൊച്ചിന്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഷാര്‍ജ, അബുദാബിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം, ബഹ്‌റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനം, അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എഖ്‌സ്പ്രസ്, ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍ വെയ്‌സ് എന്നിവയാണ് കോഴിക്കോട്ടേക്ക് തിരിച്ച് വിട്ടത്. കാാലവസ്ഥ അനുകൂലമായാല്‍ ഖത്തര്‍ എയര്‍ വെയ്‌സ് വിമാനം ഒഴികെയുള്ളവ കോഴിക്കോട് വിമാനത്താവളത്തിലിറക്കാന്‍ ആലോചിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.